ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ ; ആപ്പിൾ, സാംസങ് ബ്രാൻഡുകൾക്ക് വൻ വിലക്കുറവ്

CROMA

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ക്രോമ, റിപ്പബ്ലിക് ദിന സെയിൽ പ്രഖ്യാപിച്ചു. സ്‌മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഓഡിയോ ഉത്പന്നങ്ങൾ മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. ജനുവരി 26 വരെ എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമായിരിക്കും.

tRootC1469263">

ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, വിദ്യാർത്ഥികൾക്കുള്ള പ്രത്യേക ഇളവുകൾ, ലളിതമായ ഇഎംഐ സൗകര്യങ്ങൾ എന്നിവ ഈ സെയിലിൻറെ പ്രത്യേകതയാണ്. എച്ച്‌ഡിഎഫ്‌സി ടാറ്റ ന്യൂ കാർഡ് ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുത്ത ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക ലാഭവും ലഭിക്കും.

റിപ്പബ്ലിക് ദിന സെയിലിൻറെ ഭാഗമായി ആപ്പിൾ ഫോണുകൾക്കാണ് വലിയ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. 82,900 രൂപയ്ക്ക് പുറത്തിറങ്ങിയ ഐഫോൺ 17, ഓഫറുകൾക്ക് ശേഷം 47,990 രൂപയ്ക്ക് ലഭിക്കും. ഈ ഓഫറിൽ പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 23,500 രൂപ വരെയുള്ള ഇളവ്, 2000 രൂപ ബാങ്ക് ക്യാഷ്ബാക്ക്, 8000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുന്നു.

ഇതുപോലെ തന്നെ വിപണിയിൽ 59,900 രൂപ വിലയുള്ള ഐഫോൺ15, 31,990  രൂപയ്ക്കും ലഭ്യമാണ്. പഴയ ഫോണിന് 14,000 രൂപ വരെ എക്സ്ചേഞ്ച് വില, 1,000 രൂപ ബാങ്ക് ക്യാഷ്ബാക്ക്., 4,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെയാണിത്.

സാംസങ് എസ് 25 മോഡലിലും മികച്ച ഓഫറുകൾ ഉണ്ട്. പഴയ സാംസങ് എസ്24 24,500 രൂപയ്ക്ക് വരെ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ സാംസങ് എസ്25 50,499 രൂപയ്ക്ക് ലഭിക്കും. പഴയ സാംസങ് എസ്24 അൾട്ര  43,000 രൂപയ്ക്ക് വരെ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ സാംസങ് എസ്25 അൾട്ര  79,999 രൂപയ്ക്ക് സ്വന്തമാക്കാം.

ലാപ്‌ടോപ്പ് വിഭാഗത്തിലും ക്രോമ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. മാക്ബുക്ക് എയർ എം4 വിദ്യാർത്ഥികൾക്ക് 55,911 രൂപ എന്ന പ്രത്യേക വിലയിൽ ലഭ്യമാണ്. ഇതിൽ 10,000 രൂപ ബാങ്ക് ക്യാഷ്ബാക്കും 13,000 രൂപ വരെ  എക്സ്ചേഞ്ച് വിലയും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

കൂടാതെ 80,067 രൂപ വിലയുള്ള എച്ച്പി ഓമ്‌നി ബുക്ക്5 എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകൾക്കും ക്യാഷ്ബാക്കിനും ശേഷം 48,130 രൂപയ്ക്ക് ലഭിക്കും.

സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും പുറമെ, ക്രോമയുടെ റിപ്പബ്ലിക് ഡേ സെയിൽ വീട്ടുപകരണങ്ങളിലും വിനോദ ഉപകരണങ്ങളിലും ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്. 1,75,000 രൂപ വിലയുള്ള സാംസങ് നിയോ ക്യൂഎൽഇഡി ടിവി 98,990 രൂപയ്ക്ക് ലഭിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ക്രോമ സ്റ്റോറുകളിലും ഈ റിപ്പബ്ലിക് ദിന ഓഫറുകൾ ലഭ്യമാണ്.

Tags