വേ​ഗം വാങ്ങിക്കോളൂ.... ഐഫോൺ 17 പ്രോ സീരീസിന് വൻ വിലക്കിഴിവ്

Hurry up and buy.... Huge discount on iPhone 17 Pro series

 ആപ്പിളിന്റെ പുതിയ ഐഫോൺ 18 സീരീസ് വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിലവിലെ പ്രീമിയം മോഡലുകളായ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയ്ക്ക് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. പരിമിതകാലത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ ഓഫർ പ്രീമിയം ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമാണ്.

ഐഫോൺ 17 പ്രോ മാക്സ്, ഓഫർ വിവരങ്ങൾ

ലോഞ്ച് വിലയായ 1,49,900 രൂപയിൽ നിന്ന് ഏകദേശം 12,000 രൂപ കുറഞ്ഞ് 1,37,900 രൂപയ്ക്കാണ് ഐഫോൺ 17 പ്രോ മാക്സ് ഇപ്പോൾ ലഭ്യമാകുന്നത്. ഇതിനുപുറമെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 9,000 രൂപയുടെ അധിക ഇളവ് ലഭിക്കും. ഇതോടെ ഫോണിന്റെ വില 1,28,900 രൂപയായി ചുരുങ്ങും. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 47,350 രൂപ വരെ അധിക ഡിസ്കൗണ്ടും, ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും (പ്രതിമാസം 22,317 രൂപ) ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഐഫോൺ 17 പ്രോ, ഓഫർ വിവരങ്ങൾ

1,34,900 രൂപ ലോഞ്ച് വിലയുണ്ടായിരുന്ന ഐഫോൺ 17 പ്രോ ഇപ്പോൾ 1,22,900 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ വില 1,13,900 രൂപയായി കുറയും. ഈ മോഡലിനും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യം (പ്രതിമാസം 19,817 രൂപ) ലഭ്യമാണ്.
വില വർധനയ്ക്ക് സാധ്യത

ആഗോളതലത്തിൽ മെമ്മറി ചിപ്പ് ക്ഷാമം രൂക്ഷമാകുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ആവശ്യകത വർദ്ധിക്കുന്നതും കണക്കിലെടുത്ത്, ഭാവിയിൽ ഐഫോൺ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ, പ്രീമിയം ഐഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും മികച്ച സമയമെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.

Tags