വിപണി പിടിക്കാൻ ഫ്‌ളിപ്കാർട്ടുമായി കൈകോർത്ത് എച്ച്.എം.ഡി

flipkart

 കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസസ് (എച്ച്.എം.ഡി) ഫ്‌ളിപ്കാർട്ടുമായി ചേർന്ന് എച്ച്.എം.ഡി. സ്മാർട്ട് ഫോണുകളുടെ പുതിയ നിര പുറത്തിറക്കുന്നു. എ.ഐ. സാങ്കേതിക വിദ്യ, മികച്ച ഡിസൈൻ, ഉയർന്ന നിർമാണ നിലവാരം, എളുപ്പത്തിലുള്ള റിപ്പയർ സൗകര്യം എന്നിവയിലൂന്നി ഇന്ത്യയിൽ എച്ച്എംഡിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഫ്‌ളിപ്കാർട്ടിനുള്ള ശക്തമായ സ്വാധീനവും മികച്ച സപ്ലൈ ചെയിൻ സംവിധാനവും ഉപയോഗപ്പെടുത്തി പുതിയ എച്ച്.എം.ഡി. സ്മാർട്ട്‌ഫോണുകൾ മെട്രോ നഗരങ്ങളിലും രാജ്യത്തെ ഇതര വിപണികളിലും കൂടുതൽ സുലഭമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

tRootC1469263">

 10,000 മുതൽ 20,000 രൂപ വരെയുള്ള ശ്രേണിയിലാണ് പുതിയ ഫോണുകൾ അവതരിപ്പിക്കുന്നത്. പുതിയ ശ്രേണിയിലെ ആദ്യ ഫോണുകൾ അടുത്ത മാസം വിപണിയിൽ എത്തിക്കും. തുടർന്ന് ഘട്ടം ഘട്ടമായി ബാക്കിയുള്ള മോഡലുകളും വിപണിയിൽ അവതരിപ്പിക്കും. ഫോണിന്റെ സവിശേഷതകൾ, വില, ലഭ്യത തുടങ്ങിയ വിവരങ്ങൾ ലോഞ്ചിന് മുന്നോടിയായി പ്രഖ്യാപിക്കും.

 പ്രധാന ഇ- കൊമേഴ്‌സ് പങ്കാളിയായ ഫ്‌ളിപ്കാർട്ടിന് പുറമെ മറ്റ് പ്രധാന ഓൺലൈൻ, റീട്ടെയിൽ സ്റ്റോറുകളിലും എച്ച്.എം.ഡി. ഫോണുകൾ ലഭിക്കും.

Tags