പുതിയ ക്യാമ്പയിനുമായി ഹിമാലയ ബേബികെയർ

 Himalaya Babycare
 Himalaya Babycare


കൊച്ചി: ബേബി കെയർ ബ്രാൻഡായ ഹിമാലയ ബേബികെയർ പുതിയ ക്യാമ്പയിൻ ആരംഭിച്ചു. അമ്മമാർ വിശ്വസിക്കുകയും ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്യുന്ന ഹിമാലയ ബേബികെയർ കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ബ്രാൻഡാണ് എന്ന സന്ദേശമാണ് പുതിയ ക്യാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. എ ഐ സാധ്യത ഉപയോഗപ്പെടുത്തി മലയാളം ഉൾപ്പടെ എട്ട് ഭാഷകളിലാണ് ക്യാമ്പയിൻ തയ്യാറാക്കിയത്.

tRootC1469263">

'ഡോക്ടർമാർ നിർദ്ദേശിക്കുന്നു, അമ്മമാർ വിശ്വസിക്കുന്നു, കുഞ്ഞുങ്ങൾ സ്‌നേഹിക്കുന്നു' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പെയ്ൻ കുഞ്ഞുങ്ങൾ സ്‌നേഹിക്കുകയും, അമ്മമാർ വിശ്വസിക്കുകയും, ഡോക്ടർമാർ ശുപാർശചെയ്യുകയും ചെയ്യുന്ന ഈ ബ്രാൻഡിന്റെ അതുല്യമായ ശക്തി എടുത്തുകാണിക്കുന്ന ഒന്നാണ്. വിശ്വാസത്തിന്റെ കരുത്തുറ്റ അടിത്തറയിൽ നിർമ്മിച്ച ഈ ചിത്രം, കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കവും എന്നാൽ ശക്തവുമായ ശബ്ദങ്ങൾ പകർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്‌.

ഒരു 'ഓൾ ഇന്ത്യ ടൈനി ടോക്ക് സമ്മിറ്റ്'ന് ശേഷം, ലോകത്ത് ഏറ്റവും സത്യസന്ധമായി അഭിപ്രായപ്രകടനം നടത്തുന്ന കുഞ്ഞുങ്ങളെ അഭിമുഖം ചെയ്യാൻ റിപ്പോർട്ടർമാർ ഒത്തുകൂടുന്ന ഒരു പത്രസമ്മേളനത്തിന്റെ  പശ്ചാത്തലത്തിലാണ് ഈ ചിത്രം ഉരുത്തിരിയുന്നത്. അവരിൽ ഏറ്റവും സ്വാധീന ശക്തിയുള്ള  പ്രിയപ്പെട്ട വ്യക്തിയെക്കുറിച്ച് ചോദിയ്ക്കുമ്പോൾ, ഒരു കുഞ്ഞ് വളരെ മധുരമായി'അമ്മ'എന്ന് ഉത്തരം നൽകുന്നു. അമ്മയാണ് എപ്പോഴും ഒരു കുഞ്ഞിന്റെ ആദ്യത്തേതും ഏറ്റവും വിശ്വസനീയവുമായ വഴികാട്ടിയെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ആരുടെ ഉപദേശത്തെയാണ് അവർ ആശ്രയിക്കുന്നത് എന്ന് ചോദിയ്ക്കുമ്പോൾ മറ്റൊരു കുഞ്ഞ് മറുപടി നൽകുന്നത് 'ഡോക്ടർ' എന്നാണ്. ഇതാകട്ടെ മാതാപിതാക്കൾ ശിശുരോഗ വിദഗ്ധരിൽ അർപ്പിക്കുന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു.

അമ്മയാണ് എപ്പോഴും ഒരു കുഞ്ഞിന്റെ ആദ്യത്തേതും ഏറ്റവും വിശ്വസനീയവുമായ വഴികാട്ടിയെന്ന് ഓർമ്മിപ്പിക്കുന്നതിനൊപ്പം മാതാപിതാക്കൾ ശിശുരോഗ വിദഗ്ധരിൽ അർപ്പിക്കുന്ന വിശ്വാസത്തെയും പുതിയ ക്യാമ്പയിൻ കാണിച്ചുതരുന്നു. കുഞ്ഞുങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്ന വിശ്വാസമാണ് ഹിമാലയ ബേബികെയറിനെ മുന്നോട്ട് നയിക്കുന്നതെന്ന് ഹിമാലയ വെൽനസ് കമ്പനിയുടെ ബിസിനസ് ഡയറക്ടർ രാജേഷ് കൃഷ്ണമൂർത്തി പറഞ്ഞു.

Tags