ജെന്റില്‍ ആസ് ഡാഡ് (#GentleAsDad) കാമ്പെയ്‌നിനു തുടക്കമിട്ട് ഹിമാലയ ബേബികെയര്‍

Himalaya Babycare launches Gentle As Dad (#GentleAsDad) campaign
Himalaya Babycare launches Gentle As Dad (#GentleAsDad) campaign

കൊച്ചി : ഹിമാലയ ബേബികെയര്‍ ജന്റില്‍ ആസ് ഡാഡ് കാമ്പെയ്നിനു (#GentleAsDad) തുടക്കമിട്ടു. 'ഐ ലവ് യു അപ്പ' എന്ന കന്നഡ ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തെ പകര്‍ത്തുന്നതാണ് ക്യാമ്പയിന്‍. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്,  മറാത്തി, ബംഗാളി എന്നീ ആറ് ഭാഷകളിലാണ് ക്യാമ്പയിന്‍ തയ്യാറാക്കിയിട്ടുള്ളത്.

tRootC1469263">

വളരെ ശക്തമായ ഒരു ദൃശ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്: ഇപ്പോള്‍ 60 കളിലെത്തിയ ഒരു അച്ഛന്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് ഒരുങ്ങുന്നതും, വിവാഹവസ്ത്രം ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി 'അപ്പാ!' എന്ന് വിളിക്കുന്നതും അദ്ദേഹത്തിന് ഒരു ഫോട്ടോ ആല്‍ബം നല്‍കുന്നതുമാണ് ആദ്യ ദൃശ്യം. അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍, പ്രേക്ഷകര്‍ ആ പിതാവിന്റെ കണ്ണിലൂടെ വളരെ പ്രശാന്തമായ, സ്നേഹത്തിന്റെയും കരുതലിന്റെയും ദൈനംദിന നിമിഷങ്ങളിലൂടെ വൈകാരികത നിറഞ്ഞ ഒരു യാത്ര തുടങ്ങുകയാണ്. ഒരുമിച്ച് കളിക്കുന്നതിനിടെ ബേബി മസാജ് ഓയില്‍ പുരട്ടുമ്പോളും, ബേബി സോപ്പ്,  ലോഷന്‍ എന്നിവ തേയ്ക്കുമ്പോഴുമെല്ലാം ഓരോ നിമിഷവും ആ മകളുടെ ജീവിതത്തില്‍ അച്ഛന്റെ നിശ്ശബ്ദവും എന്നാല്‍ അചഞ്ചലവുമായ സാന്നിധ്യമാണ് ഇതിലൂടെ ചിത്രീകരിക്കുന്നത്. 'ഐ ലവ് യു അപ്പ' എന്ന ഉള്ളുതൊടുന്ന വരികള്‍ എടുത്തുകാണിക്കുന്ന ഈ ദൃശ്യസ്മരണകള്‍, പിതാവിനെ ഒരു ശുശ്രൂഷകനായും സംരക്ഷകനായും മാത്രമല്ല, ഒരു കുഞ്ഞിന്റെ ഓരോ നിമിഷത്തെയും രൂപപ്പെടുത്തുന്ന നിശബ്ദമായ കരുത്തിന്റെ നിത്യവും സൗമ്യവുമായ സാന്നിധ്യമായിക്കൂടിയാണ് ചിത്രീകരിക്കുന്നത്.

ഒരച്ഛനും കുഞ്ഞും പങ്കിടുന്ന അനുഭവങ്ങളുടെ ഭാഗമായി ഹിമാലയ ബേബികെയറിന്റെ ശാസ്ത്രീയ പിന്തുണയുള്ള ഉത്പന്നങ്ങളുടെ ശ്രേണിയായ ബേബി മസാജ് ഓയില്‍, ബേബി സോപ്പ്, ബേബി ലോഷന്‍ എന്നിവയെ വളരെ ജൈവികമായി അനുസ്യൂതം അവതരിപ്പിക്കുന്നു എന്നതാണ് ഈ വിവരണത്തിന്റെ കാതല്‍. 

പിതാക്കന്മാര്‍ പലപ്പോഴും ഒരു കുട്ടിയുടെ ജീവിതത്തിലെ നിശബ്ദമായ തൂണുകളാണ് എന്ന് ഹിമാലയ വെല്‍നസ് കമ്പനി ബേബികെയര്‍ ഡയറക്ടര്‍ ശ്രീ. ചക്രവര്‍ത്തി എന്‍.വി. പറഞ്ഞു. 'അവര്‍ സൗമ്യരും, ദൃഢതയുള്ളവരും, സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയും തങ്ങളുടെ കുട്ടിയുടെ ലോകത്തെ രൂപപ്പെടുത്തുന്നതിനായി പശ്ചാത്തലത്തില്‍ എപ്പോഴും സന്നിഹിതരുമാണ്. ഈ കാമ്പെയ്‌നിലൂടെ, പിതൃത്വത്തെ നിര്‍വചിക്കുന്ന സൂക്ഷ്മമായ ശക്തിയെയും ആര്‍ദ്രതയെയും ആദരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

Tags