ഇൻഡിഗോ 'ഗ്രേറ്റ് കണക്ഷൻസ് സെയിൽ' ആരംഭിച്ചു

Mumbai Delhi IndiGo flight landed in Ahmedabad due to bomb threat


കൊച്ചി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കണക്റ്റിംഗ് ഫ്‌ളൈറ്റുകൾക്ക് പ്രത്യേക നിരക്കുകളും അനുബന്ധ സേവനങ്ങൾക്ക് ഡിസ്‌കൗണ്ടുകളും നൽകുന്ന ഗ്രേറ്റ് കണക്ഷൻസ് സെയിൽ ആരംഭിച്ചു. യാത്രക്കാർക്ക് ആഭ്യന്തര വിമാനങ്ങൾക്ക് 3,999 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 8,999 രൂപ മുതലുമുള്ള നിരക്കുകളിൽ വൺ-വേ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ പ്രത്യേക നിരക്കുകൾക്ക് പുറമേ, ഇൻഡിഗോ വഴി നേരിട്ട് ബുക്ക് ചെയ്യുമ്പോൾ 199 രൂപ മുതൽ ലഭിക്കുന്ന ഇൻഡിഗോ സ്വിച്ച്, 49 രൂപ മുതൽ ലഭിക്കുന്ന 6ഇ ഫെയർ ഹോൾഡ് എന്നിവ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ആഡ്-ഓൺ സേവനങ്ങൾക്കും, ട്രാവൽ പാർട്ണർമാർ ഉൾപ്പെടെ എല്ലാ ചാനലുകളിലും 299 രൂപ മുതൽ ലഭിക്കുന്ന ഫാസ്റ്റ് ഫോർവേഡിനും ഇൻഡിഗോ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇൻഡിഗോ വെബ്‌സൈറ്റ് (www.goindigo.in), മൊബൈൽ ആപ്ലിക്കേഷൻ, എഐ അധിഷ്ഠിത അസിസ്റ്റന്റ് ആയ 6എസ്‌കായി, ഇൻഡിഗോ വാട്ട്‌സ്ആപ്പ് (+91 70651 45858) എന്നിവയിലൂടെയും, കൂടാതെ തിരഞ്ഞെടുത്ത ട്രാവൽ പാർട്ണർ വെബ്‌സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Tags