200 ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിട്ടതായി റിപ്പോർട്ട്


ഗൂഗിൾ ആഗോള തലത്തിൽ 200 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനി എഐ വികസനത്തിലേക്കും ഡാറ്റാ സെന്ററുകളിലേക്കും നിക്ഷേപങ്ങൾ നടത്തുമ്പോൾ മറ്റ് മേഖലകളിലെ നിക്ഷേപങ്ങൾ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് സൂചന.
ടെക് വ്യവസായത്തിലെ തന്നെ ഒരു വലിയ പ്രവണതയുടെ ഭാഗമാണിത്. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് അടിസ്ഥാനപരമായി കമ്പനികളുടെ ലക്ഷ്യം.
ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ ഗൂഗിളിലെ ജീവനക്കാരുടെ എണ്ണം 183,323 ആണ്. 2023 ജനുവരിയിൽ, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് 12,000 ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ആഗോളതലത്തിലുള്ള ഗൂഗിളിൻ്റെ ജീവനക്കാരുടെ ഏകദേശം 6% വരും ഇത്.
