ഇത് ഗോൾഡൻ ചാൻസ്! റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി സ്വർണവില !! പവൻ വില ഒരു ലക്ഷത്തിനും താഴെ
സംസ്ഥാനത്ത് ഇന്ന് രാവിലെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിനും താഴേയ്ക്ക് കൂപ്പുകുത്തി. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായിരുന്നത് ഉച്ചയോടെ 99,480 രൂപയായി കുറഞ്ഞു. രാവിലെ 12,835 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഉച്ചയോടെ 12,435 രൂപയായി കുറഞ്ഞു.വില ഇനിയും ഇടിയാൻ സാധ്യത കാണുന്നുണ്ട്.
ജനുവരി ആദ്യ വാരത്തിലാണ് ഇതിനു മുമ്പ് പവന്റെ വില ഒരു ലക്ഷത്തിനു താഴെ ആയിരുന്നത്. രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില വീണ്ടും ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതാണ് കേരളത്തിലും വിലയിടിവിനു കാരണമായത്. പണിക്കൂലി അടക്കം സ്വർണ്ണം വാങ്ങുമ്പോൾ വിലയിൽ ചെറിയ മാറ്റത്തിനു സാധ്യതയുണ്ട്. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിനിടയിലും ഡോളറിന്റെ മൂല്യം ശക്തിപ്രാപിച്ചതാണു സ്വര്ണവിലയുടെ ഇടിവിനു കാരണം.
.jpg)


