95000 കടക്കുമോ പൊന്ന്? ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില

gold
gold

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവന് 94920 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 11,865 രൂപ നൽകണം. 24 കാരറ്റ ഒരു ഗ്രാം സ്വർണത്തിന് 12,944 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,708 രൂപനൽകണം.

സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച അനുസരിച്ച് സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വർണവിലയിൽ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

tRootC1469263">

സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയെതെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ റിപ്പോർട്ട്.

Tags