സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം
Nov 26, 2026, 11:41 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയ സ്വർണവിലയാണ് ഇന്ന് രാവിലെ ഒറ്റയടിക്ക് കുതിച്ചുയർന്നത്.
ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 240 രൂപ വർധിച്ച് 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
.jpg)

