സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
Nov 10, 2026, 11:55 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണം 360 രൂപയുടെ കുറവോടെ 1,05,680 രൂപയിലും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,210 രൂപയിലെത്തി. രണ്ട് ദിവസത്തെ തുടർച്ചയായ വർധനവിന് പിന്നാലെയാണ് സ്വർണ വിലയിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയുടെ കുറവാണു ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും പത്ത് ഗ്രാമിന് 2050 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവില രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,100 ഡോളർ നിലവാരത്തിൽ നേരിയ ഇടിവിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്.
.jpg)

