സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Gold prices drop in the state

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 125 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് വിപണിവില. ഒരു പവന് 1000 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു ഗ്രാമിന് 137 രൂപയാണ് കുറഞ്ഞത്. 14,880 രൂപയാണ് വിപണിവില. ഒരു പവന് 1096 രൂപയാണ് കുറഞ്ഞത്. 1,19,040 രൂപയാണ് വിപണിവില.

സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില എത്തിനിൽക്കുന്നത്. ഒന്നരമാസത്തിന് ശേഷമാണ് സ്വർണവില 1,10,000ത്തിന് താഴെ എത്തുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 1840 രൂപയാണ് കുറവുണ്ടായത്. പിന്നാലെയാണ് വില 1,10,000ൽ എത്തിയത്. അവിടെനിന്നും ഇപ്പോൾ കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. സ്പോട്ട് വിപണിയിൽ ട്രോയ് ഔൺസിന് 4,285 ഡോളറിന് മുകളിലുണ്ടായിരുന്ന സ്വർണവില 2 ശതമാനത്തിലധികം താഴ്ന്ന് ഏകദേശം 4,192 ഡോളർ നിലവാരത്തിലേക്ക് എത്തി. ക്രൂഡ് ഓയിൽ വിലയിലെ വർധന പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയതും യുഎസ് പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാനുള്ള വിപണി പ്രതീക്ഷയും ഡോളറിനും യുഎസ് ട്രഷറി യീൽഡുകൾക്കും പിന്തുണ നൽകി.

Tags