സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Gold prices rise again; one gold piece costs Rs 1,18,320

ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . പവന് 160 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,18,720 രൂപയായി മാറി. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,820 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയ ശേഷമാണ് ഇപ്പോൾ വിലയിൽ ചെറിയൊരു ഇടിവുണ്ടായിരിക്കുന്നത്.

tRootC1469263">

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. ചൊവ്വാഴ്ച പവൻ വില സർവകാല റെക്കോർഡായ 1,18,320 രൂപയിൽ എത്തിയെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞ് 1,17,520 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില വീണ്ടും ഉയരുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
 

Tags