സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Increase in gold prices in the state
Increase in gold prices in the state


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. 22 കാരറ്റ് സ്വർണത്തിന് പവന് 200 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,440 രൂപയായിരുന്നു.

200 രൂപ കൂടിയതോടെ വിപണിയിൽ പവന്റെ നിരക്ക് 95,640 രൂപയിൽ എത്തിയിട്ടുണ്ട്. ഗ്രാമിന് 25 രൂപയാണ് വർധിച്ചിരിക്കുന്നത്. വിൽപ്പന വില 95,640 രൂപയാണെങ്കിലും ഒരു പവൻ സ്വർണം ആഭരണമായി വാങ്ങണമെങ്കിൽ 1 ലക്ഷം രൂപയിൽ അധികം നൽകേണ്ടിവരും. പണിക്കൂലിയാണ് ആഭരണങ്ങളുടെ വില വർധിപ്പിക്കുന്ന പ്രധാന ഘടകം. അഞ്ച് ശതമാനമാണ് അടിസ്ഥാന പണിക്കൂലി നിരക്കെങ്കിലും ഡിസൈനുകൾക്ക് അനുസരിച്ച് ഇത് 25-30 ശതമാനമായി ഉയരാം. ഇതിന് പുറമേ ജിഎസ്ടി, ഹാൾമാർക്കിങ് ചാർജ് എന്നിവയും നൽകേണ്ടിവരും. 

tRootC1469263">

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 21 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 78,256 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ 78,008 രൂപയായിരുന്നു വില. 168 രൂപയുടെ വർധനവാണ് 18 കാരറ്റ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളിൽ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയർത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വർണത്തിന് കൂടുതൽ വില നൽകേണ്ടി വരുന്നു.

Tags