സ്വർണവിലയിൽ നേരിയ ഇടിവ്
Sep 15, 2025, 13:34 IST
കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. വൻ കുതിപ്പാണ് സ്വർണ വലിയ്ക്ക് ഉണ്ടാകുന്നത്. റെക്കോർഡ് കുതിപ്പ് തുടരുന്ന സ്വർണ വിലക്ക് ഇന്ന് ലേശം ഒരു കുറവ് വന്നിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും, ഒരു പവൻ സ്വർണത്തിന് 80 രൂപയും കുറഞ്ഞു. 81440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്. 10180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വർണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണത്തിന്റെ വില തുടർച്ചയായി വർധിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ചെറിയൊരാശ്വാസം ഉണ്ടായിരിക്കുന്നത്.
tRootC1469263">.jpg)


