സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്
Jul 29, 2026, 10:55 IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 60 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ കണക്കിൽ നോക്കുമ്പോൾ സ്വർണത്തിന് 480 രൂപ കുറഞ്ഞു.
ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,155 രൂപയും പവന് 1,05,240 രൂപയുമാണന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. ഇന്ന് സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായി. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം നടക്കുന്നത്.
.jpg)

