സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണവില

gold
gold

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2000 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 70000 രൂപയിൽ നിന്ന് ഒറ്റയടിക്ക് 72000ന് മുകളിൽ സ്വർണവില എത്തി. ഒരു പവൻ സ്വർണത്തിന് 72200 രൂപയാണ് ഇന്ന് നൽകേണ്ടത്.

ഒരു ഗ്രാം സ്വർണത്തിന് 250 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 9025 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.
 

Tags