സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
Jan 4, 2025, 12:04 IST
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ആശ്വാസം. പുതുവർഷത്തിൽ ഇതു വരെ ഉയർച്ചകൾ മാത്രം രേഖപ്പെടുത്തിയ സ്വർണ വിപണിയിൽ ഇതാദ്യമായാണ് വില കുറയുന്നത്. ഇന്നലെ 640 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർമത്തിനുണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 57,720 ആയി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 7,215 രൂപയാണ് ഇന്നത്തെ വില.
tRootC1469263">ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. പുതുവർഷത്തിലെ ട്രെൻഡ് ഇത് മറികടക്കുമെന്ന സൂചനയാണ് നൽകുന്നത്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 100.10 രൂപയും കിലോഗ്രാമിന് 1,00,100 രൂപയുമാണ് ഇന്നത്തെ വില.
.jpg)


