സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

google news
gold

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, ഇന്നലെയും ഇന്നും സെപ്റ്റംബറിലെ താഴ്ന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില ചാഞ്ചാട്ടത്തിലാണ്. സെപ്റ്റംബർ 4-ന് രേഖപ്പെടുത്തിയ 44,240 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഉയർന്ന നിരക്ക്. ആഗോള തലത്തിലും സ്വർണവിലയിൽ ഇടിവ് ദൃശ്യമാണ്. ആഗോള വില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾ പ്രകടമാകാത്തത് സ്വർണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Tags