സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Updated: Sep 16, 2026, 11:42 IST
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ചെറിയ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയോടെ 1,12,520 രൂപയും, ഒരു ഗ്രാമിന് 25 രൂപയുടെ മുന്നേറ്റത്തോടെ 1,4065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹോർമൂസ് കടലിടുക്ക് ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും സ്വർണ വിലയെയും സ്വാധീനിക്കുന്നത്.
.jpg)

