സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Gold prices continue to rise and fall; fall again, one gold piece costs Rs 1,07,720

സംസ്ഥാനത്ത്  തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വിലയിൽ മുന്നേറ്റം. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഒരു പവൻ സ്വർണത്തിന് 1,560 രൂപ വർധനവോടെ 1,10,960 രൂപയായി. ഇന്നലെ 1,09,400 രൂപയായിരുന്നു വില. 

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 190 രൂപയുടെ വർധനവോടെ 13,870 രൂപയാണ് വില. ഇറാൻ - യുഎസ് സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലയിടിഞ്ഞതാണ് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വില ഇടിയാൻ കാരണം.

പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 0.20 ശതമാനമാണ് വർധിച്ചത്. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇത് സ്വർണത്തിലെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിയുകയുമായിരുന്നു.

Tags