സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

Increase in gold prices in the state
Increase in gold prices in the state



സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 920 രൂപ വർധിച്ച് 92,120 രൂപയായി. ഇന്നലെ ഇത് 91,200 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 115 രൂപ വർധിച്ച് 11,515 രൂപയിലെത്തി. 24 കാരറ്റ് സ്വർണത്തിനും വില കുത്തനെ ഉയർന്നു. പവന് 1,000 രൂപ വർധിച്ച് 1,00,496 രൂപയായി.

tRootC1469263">

ഒരു ഗ്രാം സ്വർണത്തിന് 125 രൂപ വർധിച്ച് 12,562 രൂപയാണ് ഇന്നത്തെ വില. അതേസമയം, 18 കാരറ്റ് സ്വർണത്തിന് പവന് 752 രൂപയാണ് വർധിച്ചത്. ഇന്നത്തെ വില 75,376 രൂപ. ഒരു ഗ്രാമിന് 94 രൂപ കൂടി 9,422 രൂപയായി.
 

Tags