സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Gold prices fall again

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 520 രൂപ കുറഞ്ഞ് പവന് 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു.

ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം. ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷ സാഹചര്യം പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. ഇറാന്റെ കപ്പല്‍ യുഎസ് നാവികസേന തടയുക കൂടി ചെയ്തതോടെ വീണ്ടും യുദ്ധമുണ്ടാവുമോ എന്ന ആശങ്കകള്‍ എണ്ണവിലയെ ഉയര്‍ത്തുകയായിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 109.6 ഡോളറായി ഉയര്‍ന്നു.
 

Tags