സ്വർണവില കുതിക്കുമ്പോൾ പഴയ സ്വർണത്തിന് ആവശ്യമേറുന്നു
കൊണ്ടോട്ടി: സ്വർണവില കുതിക്കുമ്പോൾ പഴയ സ്വർണത്തിനും മാറ്റുകൂടുന്നു. ബാങ്കുകൾവഴി തങ്കം ആവശ്യത്തിന് ലഭിക്കാതായതോടെപഴയ സ്വർണം വിൽക്കാനെത്തുന്നവരെ നന്നായി പ്രോത്സാഹിപ്പിക്കുകയാണ് ചെറുകിട ജൂവലറികൾ . വിപണി വില കുറയ്ക്കാതെ തന്നെയാണ് പലരും സ്വർണം വാങ്ങുന്നത്. നേരത്തേ സ്വർണാഭരണം വാങ്ങിയ ജൂവലറിയിൽത്തന്നെ തിരിച്ചുനൽകിയാൽ ഗ്രാമിന് 10 രൂപ മുതൽ രണ്ടുശതമാനം വരെ വില കുറച്ചാണ് എടുത്തിരുന്നത്.
tRootC1469263">അന്താരാഷ്ട്ര വിപണിയിൽ തങ്കത്തിന് ആവശ്യകത കൂടിയതോടെ വിപണിയിൽ ആവശ്യത്തിന് സ്വർണം ലഭിക്കുന്നില്ല. ജിഎസ്ടി അടക്കമുള്ള കടമ്പകൾകടന്ന് തങ്കം വാങ്ങുന്നതിനെക്കാൾ എളുപ്പത്തിൽ പഴയ സ്വർണംവാങ്ങി ഉരുക്കി തങ്കമാക്കാൻ കഴിയും. ഇതാണ് വ്യാപാരികളെ ഈ വഴിക്കുനീക്കുന്നത്.

ബുക്കിങ് കാലയളവിലെ കുറഞ്ഞ വിലയിൽ സ്വർണം നൽകാമെന്ന് ഉറപ്പുനൽകി ചെറിയ തുകയ്ക്ക് വലിയ അളവിൽ സ്വർണാഭരണം നൽകാമെന്നേറ്റ ജൂവലറിയുടമകൾ ഇപ്പോൾ ആശങ്കയിലാണ്. വാഗ്ദാനം പാലിക്കുമ്പോൾ വലിയ നഷ്ടമാണ് ഇവരെ കാത്തിരിക്കുന്നത്.
\
.jpg)


