സ്വർണവിലയിൽ ഇടിവ്
Sep 28, 2026, 11:43 IST
അടുത്ത ദിവസങ്ങളിലെ വലിയ കുതിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് ഒറ്റയടിക്ക് 1,840 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലും, പവന് 1,10,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമായിരുന്നു നിരക്ക്. സ്വർണത്തിന് പുറമെ വെള്ളി വിലയും ഇന്ന് താഴ്ന്നിട്ടുണ്ട്. ഗ്രാമിന് 240 രൂപയും പവന് 2,400 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്. സ്വർണാഭരണ പ്രേമികൾക്കും നിക്ഷേപകർക്കും ഏറെ ആശ്വാസം നൽകുന്നതാണ് വിപണിയിലെ ഈ പുതിയ വിലക്കുറവ്.
.jpg)

