സ്വർണ വില ഇടിഞ്ഞു
Sep 24, 2026, 10:48 IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഗ്രാമിന് 140രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്ന് രാവിലെ വിപണി ആരംഭിച്ചത്. പവന് 1,120രൂപ കുറഞ്ഞ് 1,11,960 രൂപയുമാണ് വില.
ചൊവ്വാഴ്ച രാവിലെ കൂടുകയും ഉച്ചക്ക് കുറയുകയും ചെയ്ത സ്വർണവില ബുധനാഴ്ച വീണ്ടും വർധിച്ചിരുന്നു. പവന് 640 രൂപ കൂടി 1,13,080 രൂപയും ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം റെക്കോഡ് വിലയിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില.
.jpg)

