സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 165 രൂപ കുറഞ്ഞ് വില 1,09,360 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 670 രൂപയിലാണ് വ്യാപാരം . ഒരു പവന് 1320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,10,680 രൂപയായിരുന്നു മൂന്ന് ദിവസമായി സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില 1,09,240 രൂപയാണ്. ഏപ്രിൽ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.
2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവൻ വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.
ഈ മാസത്തെ സ്വർണ വില ഒറ്റ നോട്ടത്തിൽ
ഏപ്രിൽ 1- രാവിലെ 1,11,080 രൂപ| വൈകീട്ട് 1,12,160 രൂപ
ഏപ്രിൽ 2- രാവിലെ 1,11,040 രൂപ| വൈകീട്ട് 1,09,240 രൂപ
ഏപ്രിൽ 3- രാവിലെ 1,10,680 രൂപ
ഏപ്രിൽ 4- രാവിലെ 1,10, 680 രൂപ
ഏപ്രിൽ 5- 1,10, 680 രൂപ
ഏപ്രിൽ 6- 1,09,360 രൂപ
.jpg)

