സ്വർണ്ണവിലയിൽ വർധനവ് ; പവന് 1,17,720

gold


സ്വർണ വിലയിൽ  വർധനവ്. ഇന്ന് സ്വർണത്തിന് 4480 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതോടെ ഇന്നത്തെ സ്വർണവില പവന് 1,17,720 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഗ്രാമിന് 14,715 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെക്കാൾ ​ഗ്രാമിന് 650 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

tRootC1469263">

ഫെബ്രുവരിയുടെ തുടക്കത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,17,760 രൂപയായിരുന്നു. ഫെബ്രുവരി രണ്ടാം തീയതി ഉച്ച കഴിഞ്ഞതോടെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,07,920 രൂപയും രേഖപ്പെടുത്തിയിരുന്നു..സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരുവ ചുമത്തൽ നടപടിയും ഇറാനുമേൽ അമേരിക്കയുടെ സൈനിക നടപടിയും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാൻ കാരണമായിട്ടുണ്ട്.

Tags