സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്

Up and down..! Gold prices fall again, Pawan hits Rs 114,200

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്. ഉച്ചയ്ക്ക് ശേഷം, ​ഗ്രാമിന് 250 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 2,000 രൂപ കുറഞ്ഞ് 1,11,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാവിലെ ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 4,040 രൂപയാണ്. 18 ദിവസത്തിനിടെ പവന് 13,000 രൂപയിലധികമാണ് കുറഞ്ഞത്. വില ഇനിയും കുറഞ്ഞ് ലക്ഷത്തിൽ നിന്നും താഴെ പോകുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റു നോക്കുന്നത്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

tRootC1469263">

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു.

സ്വർണവിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ‌ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യും. എന്നാൽ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വിലയിറക്കം തിരിച്ചടിയായി.

Tags