സ്വർണവില ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞു; പവൻ 92,000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വമ്പൻ ഇടിവ്. പവന് ഒറ്റയടിക്ക് 3760 രൂപയാണ് കുറഞ്ഞത്. 92,080 രൂപയാണ് വിപണിവില. ഗ്രാമിന് ഒറ്റയടിക്ക് 470 രൂപയാണ് കുറഞ്ഞത്. 11,510 രൂപയാണ് വിപണിവില.നവംബർ 17 നായിരുന്നു സ്വർണ വില നാളുകൾക്ക് ശേഷം ഒരു ലക്ഷം രൂപയിൽ താഴെയെത്തിയത്.
മാസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില പെട്ടെന്ന് താഴേക്ക് പതിച്ചതോടെ ഉപഭോക്താക്കൾക്കും സ്വർണാഭരണ വിപണിക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സ്വർണത്തിൽ നിക്ഷേപം നടത്തിയവരെ സംബന്ധിച്ചിടത്തോളം വിലയിലെ ഇടിവ് ആശങ്കയ്ക്കും ഇടനൽകുകയാണ്. ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 1.31 ലക്ഷ്യമായിരുന്നു റെക്കോർഡ് വില. നിലവിൽ 95,840 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 35,160 രൂപയോളം ഇടിവാണ് ഒരു പവൻ വിലയിൽ ഉണ്ടായിരിക്കുന്നത്.
.jpg)

