കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,04,560 രൂപയായും ഉയർന്നു.എന്നാൽ ഈ നേരിയ വർധനവ് നിലനിൽക്കുമ്പോഴും, ഈ ഒക്ടോബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. ഇന്നലെ (ഒക്ടോബർ 23) സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 13,060 രൂപയിലേക്ക് (ഗ്രാമിന്) എത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ ദൃശ്യമായ തുടർച്ചയായ ഇടിവാണ് വില ഈ റെക്കോർഡ് കുറവിലേക്ക് എത്തിച്ചത്. ഒക്ടോബർ 10, 11 തീയതികളിൽ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 13,880 രൂപയിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ വില ഇത്രയും താഴേക്ക് പതിച്ചത് എന്നത് ശ്രദ്ധേയമാണ്.
.jpg)


