തൊട്ടാൽ പൊള്ളും ; സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ് , 1,05,320 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. ചൊവ്വാഴ്ച സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ സ്വർണവില ബുധനാഴ്ചയും മുകളിലോട്ടുള്ള പ്രയാണം തുടർന്നു. ഒരു പവന് 800 രൂപ വർധിച്ചതോടെ സ്വർണവില 1,05,320 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,065 യായിരുന്നു ഇന്നലെ. ഇന്നതിൽ 100 രൂപയുടെ വർധനവുണ്ടായി. നിലവിൽ 13,165 രൂപയാണ് ഒരു ഗ്രാമിന് വില.
tRootC1469263">കഴിഞ്ഞ ഡിസംബറിൽ പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യാ കടന്ന് സ്വർണം ചെറിയ ഇടവേളകൾക്കിടയിലും കുതിപ്പ് തുടരുകയാണ്. മാറി വരുന്ന ആഗോള സാഹചര്യങ്ങളും അരക്ഷിതാവസ്ഥകളും ആളുകളെ സ്വർണ്ണം വാങ്ങാൻ പ്രേരിപ്പിക്കുന്നത് വില വര്ധനവിലേക്ക് നയിക്കുന്നു. അതിനോടൊപ്പം തന്നെ ആഭ്യന്തരമായ സാമ്പത്തിക അരക്ഷിതാവസ്ഥകളും വിലയെ സ്വാധീനിക്കുന്നുണ്ട്, അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപക്കുണ്ടായ തകർച്ചയും ഉയർന്ന തീരുവകൾ വിപണിയിൽ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും സ്വർണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
.jpg)


