എന്റെ പൊന്നേ ഇതെങ്ങോട്ടാ...; പവന് 77,800

Where is my gold...; Pawan 77,800

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഭേദിച്ച് സ്വർണ കുതിക്കുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വർണവില. 77,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 9725 രൂപയായി.

ഇന്നലെ ഒറ്റയടിക്ക് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 77000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വർണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവിൽ 2300 രൂപ താഴ്ന്ന ശേഷം തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

Tags