സംസ്ഥാനത്ത് സ്വർണ വില റെക്കോർഡിലേക്ക് ; പവന് 64960
Mar 13, 2025, 11:45 IST


സംസ്ഥാനത്തെ സ്വർണ വില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 8120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 55 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 440 രൂപ കൂടി വില 64960 രൂപയായി.
ഇന്നലെ 360 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ പവൻ്റെ വില 64,520 രൂപയായി വർദ്ധിക്കുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 45 രൂപയായിരുന്നു കൂടിയത്.
106.9 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.