സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധന

gold

കൊച്ചി : മൂന്നുദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,380 രൂപയും പവന് 99,040 രൂപയുമായി.

ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ഇന്നലെ വൈകീട്ടത്തെ വില. തുടർന്നാണ് ഇന്ന് തിരിച്ചുകയറുന്നത്.

tRootC1469263">

gold price

ആഗോളവിപണിയിൽ തകർച്ച തുടരുകയാണ്. 4,325.44 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. 45.33 ഡോളറാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില മാറ്റമില്ല. 4,332.10 ആണ് ട്രോയ് ഔൺസ് വില.

ഇന്നലെ വില കുറഞ്ഞത് മൂന്നുതവണ

കേരളത്തിൽ ഇന്നലെ സ്വർണവില മൂന്ന് തവണയാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 9.20ന് 30 രൂപയും ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് 30 രൂപയും കുറഞ്ഞു.

ഗ്രാമിന് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു രാവിലെ വില. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം 12395 രൂപയും 99,160 രൂപയുമായി. വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.

 

Tags