സ്വർണവില തിരിച്ചുകയറുന്നു ; പവന് 99,880

gold

 കൊച്ചി: റേക്കോഡ് വിലയിൽനിന്ന് കുത്തനെ താഴ്ന്ന സ്വർണം രണ്ടുദിവസമായി തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് (ജനുവരി 02) ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി. ഇതോടെ യഥാക്രമം 12,485 രൂപയും 99,880 രൂപയുമാണ് കേരളത്തിലെ സ്വർണവില.

tRootC1469263">

ആഗോളവിപണിയിലും 44.38 ഡോളറാണ് ഇന്ന് ട്രോയ് ഔൺസിന് കൂടിയത്. 4,372.98 ഡോളറാണ് സ്പോട്ഗോൾഡ് ട്രോയ് ഔൺസിന് വില. ഇന്നലെ 4,325.44 ഡോളറായിരുന്നു. 1.03 ശതമാനമാണ് വർധന. യു.എസ് ഗോൾഡ് ഫ്യൂച്ചർ വില ഒരു ശതമാനം വർധിച്ച് 4,384.45 ഡോളറായി. ഇന്നലെ 4,332.10 ഡോളറായിരുന്നു.
പുതുവത്സരത്തിൽ തിരിച്ചുകയറുന്നു

മൂന്നുദിവസം തുടർച്ചയായി വില ഇടിഞ്ഞ സ്വർണത്തിന് പുതുവത്സര ദിനത്തിൽ നേരിയ വർധന ഉണ്ടായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്. പവന് 99,040 രൂപയായിരുന്നു വില. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 1,04,440 എന്ന റെക്കോഡ് വിലയിൽ എത്തിയ ശേഷം മൂന്നുദിവസം കൊണ്ട് 5,520 രൂപ കുറഞ്ഞിരുന്നു. 98,920 രൂപയായിരുന്നു ബുധനാഴ്ച വൈകീട്ടത്തെ വില.

ഡിസംബർ 31ന് സ്വർണവില മൂന്ന് തവണയാണ് കുറഞ്ഞത്. ഗ്രാമിന് രാവിലെ 9.20ന് 30 രൂപയും ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും വൈകീട്ട് 4.40ന് 30 രൂപയും കുറഞ്ഞു. ഗ്രാമിന് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു രാവിലെ വില. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് യഥാക്രമം 12395 രൂപയും 99,160 രൂപയുമായി. വൈകീട്ട് ഗ്രാമിന് 12,365 രൂപയും പവന് 98,920 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.

Tags