സ്വർണ്ണ വിലയിൽ വർധന

Gold prices rise again; one gold piece costs Rs 1,07,440

  നാലുദിവസമായി വൻ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. പവന് 560 രൂപ കൂടി 1,09,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയുമാണ് ഇന്നത്തെ വില. വെള്ളിവിലയിൽ മാറ്റമില്ല.

കഴിഞ്ഞ നാലുദിവസമായി പവന് 2,960 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ പവന് 200 ​രൂപയും ഗ്രാമിന് 25 ​രൂപയും കുറഞ്ഞിരുന്നു. 1,09,120 രൂപയായിരുന്നു പവൻ വില. തിങ്കളാഴ്ച രണ്ടുതവണയായി പവന് 2640 രൂപയാണ് കുറഞ്ഞത്. ഒരു പവന് 1,09,320 രൂപയും ഗ്രാമിന് 13,665 രൂപയുമായിരുന്നു വില. രാവിലെ ഒറ്റയടിക്ക് 1840 രൂപയും ഉച്ചക്ക് ശേഷം 800 രൂപയുമാണ് പവന് കുറഞ്ഞത്. ഗ്രാമിന് രാവിലെ 230 രൂപയും ഉച്ചക്ക് ശേഷം 100 രൂപയും കുറഞ്ഞ് 13,665 രൂപയിലാണ് വ്യാപാരം നടന്നത്.

എട്ടുമാസം കൊണ്ട് പവന് കുറഞ്ഞത് 22,040 രൂപയാണ് കുറഞ്ഞത്. ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. പവന് 1,31,160 രൂപയായിരുന്നു അന്നത്തെ വില. 


 

Tags