സ്വർണവിലയിൽ വീണ്ടും താഴോട്ട് ഇടിവ്

Gold prices increase again; Rs 1,18,720 per pound

 കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സ്വർണവില താഴോട്ട്. ഗ്രാമിന് 135രൂപ കുറഞ്ഞ് 14,370 ആണ് വിപണിവില. പവന് 10,80രൂപ ഇടിഞ്ഞ് 1,14,960 രൂപയുമായി. സ്വർണവിപണിയിൽ ചാഞ്ചാട്ടങ്ങൾക്ക് തുടക്കമിട്ടായിരുന്നു കഴിഞ്ഞയാഴ്ച കടന്നുപോയത്. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ പരാമർശങ്ങളാണ് വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. പണപ്പെരുപ്പം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പണനയത്തിൽ കൂടുതൽ കർശന നിലപാട് സ്വീകരിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് വാർഷ് നൽകിയത്. ഇതോടെ വരും മാസങ്ങളിൽ സ്വർണവിലയുടെ മുന്നേറ്റത്തിന് വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന വിലയിരുത്തലുകൾ ശക്തമായി.

ഫെഡറൽ റിസർവ് വാർഷിക സാമ്പത്തിക സിംപോസിയമായ ജാക്‌സൺ ഹോൾ സമ്മേളനത്തിലാണ് പലിശനിരക്കും പണപ്പെരുപ്പവും സംബന്ധിച്ച് വാർഷ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയിലെ പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ രണ്ട് ശതമാനം ലക്ഷ്യത്തിന് മുകളിലാണെന്നും അതിനാൽ പണപ്പെരുപ്പം പിടിച്ചുനിർത്താൻ കൂടുതൽ നടപടികൾ ആവശ്യമായി വരുമെന്നും വാർഷ് പറഞ്ഞു. പലിശനിരക്ക് ഉയർന്നാൽ യു.എസിൽ ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമാവും. ഇതോടെ ആളുകളിലെ നിക്ഷേപതാൽപര്യം ബോണ്ടുകളിലേക്ക് തിരിയും. ഇത് സ്വർണത്തിന് തിരിച്ചടിയുണ്ടാക്കുകയും സ്വാഭാവികമായി വില കുറയുകയും ചെയ്യും.

വാർഷിന്റെ പരാമർശങ്ങൾക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവും ഇതിന്റെ സൂചനയായാണ് വിപണി വിലയിരുത്തുന്നത്. എന്നാൽ പലിശനിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം, അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾ, തൊഴിൽ വിപണിയുടെ സ്ഥിതി എന്നിവയായിരിക്കും സ്വർണവിലയുടെ അടുത്ത നീക്കത്തിൽ നിർണായകമാകുക. 

Tags