തളിപ്പറമ്പിൻ്റെ ആരോഗ്യരംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി 'ജിയോറ ഹോസ്പിറ്റൽ' മെയ് 10ന് പ്രവർത്തനമാരംഭിക്കുന്നു

'Gioara Hospital' to commence operations on May 10 with state-of-the-art treatment facilities in Taliparamba's healthcare sector

കണ്ണൂർ : തളിപ്പറമ്പിൻ്റെ ആരോഗ്യരംഗത്ത് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി 'ജിയോറ ഹോസ്പിറ്റൽ' മെയ് പത്തിന് പ്രവർത്തനമാരംഭിക്കുന്നു. കരിമ്പം ഗവ താലൂക്ക് ആശുപത്രിക്ക് സമീപമാണ് പുതിയ ഹോസ്പിറ്റൽ.വിവിധ വിഭാഗങ്ങളിലായി നൂറിലധികം കിടക്കകളോടു കൂടിയ അത്യാധുനിക സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി തുടങ്ങി എല്ലാ പ്രമുഖ വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കും.

'Gioara Hospital' to commence operations on May 10 with state-of-the-art treatment facilities in Taliparamba's healthcare sector

എമർജൻസി ഫിസിഷ്യൻ, ന്യൂറോളജിസ്റ്റ്, പീഡിയാട്രീഷ്യൻ എന്നിവരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. അത്യാഹിത ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സജ്ജമായ അത്യാധുനിക ട്രോമ കെയർ യൂണിറ്റ് സൗകര്യവും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ്പ് (MEDISEP) ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഇൻഷുറൻസുകളും ഇവിടെ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
 
വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പീഡിയാട്രീഷ്യൻ ഡോ. ജിയോഫ് നിഹാൽ, മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്കർ, മെഡികെയർ സുപ്രണ്ട് എം ഹസീബ്,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനീത വിനയകുമാർ, കമ്മ്യൂണിറ്റി കെയർ മാനേജർ ക്രിസ്റ്റ്യൻ വർഗീസ് പങ്കെടുത്തു.

Tags