ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പ് ; കർശന നടപടികളുമായി കേന്ദ്ര സർക്കാർ

Fraud on online shopping platforms: Central Government takes strict measures.

 ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവുകൾക്കും കൃത്രിമ പരസ്യങ്ങൾക്കും കടിഞ്ഞാണിടാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. കൺസ്യുമർ പ്രൊട്ടക്ഷൻ ഇ-കൊമേഴ്‌സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വലിയ ഡിസ്കൗണ്ടുകളുടെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതികളും ഡാർക്ക് പാറ്റേണുകളും തടയുന്ന പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.

വലിയ ഓഫറുകൾ നൽകുമ്പോൾ ഉൽപ്പന്നത്തിന്റെ യഥാർത്ഥ മുൻവിലയും നിലവിലെ വിലയും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, പണം വാങ്ങി സെർച്ച് ഫലങ്ങളിൽ ഉൽപ്പന്നങ്ങൾ മുന്നിലെത്തിക്കുന്ന രീതി ഇനി മുതൽ വ്യക്തമായി അടയാളപ്പെടുത്തേണ്ടതുണ്ട്. സ്പോൺസേർഡ് ലിസ്റ്റിംഗുകളും സാധാരണ സെർച്ച് ഫലങ്ങളും തിരിച്ചറിയാൻ സാധിക്കാത്തവിധം ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രവണതകൾക്കും ഇതുവഴി നിയന്ത്രണമാകും.

ഉപഭോക്താക്കളെ സമ്മർദ്ദത്തിലാക്കുന്ന വെബ്‌സൈറ്റ് ഡിസൈനുകൾ അഥവാ ഡാർക്ക് പാറ്റേണുകൾക്കെതിരെയും കമ്പനികൾ കർശനമായ മറുപടി പറയേണ്ടി വരും. ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിൽ ഇ-കൊമേഴ്‌സ് കമ്പനികളുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സുരക്ഷയും കൂടുതൽ ശക്തമാക്കും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിട ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകളിലെ വിൽപ്പന രീതികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ നിയമഭേദഗതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags