ഭാഗ്യദേവത കനിഞ്ഞത് ആർക്ക്? ; വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 12 കോടി രൂപയുടെ വിഷു ബമ്പർ ഒന്നാം സമ്മാനം VB 135452 നമ്പറിലുള്ള ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ആറ് പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്ന നിലയിലാണ് വിഷു ബമ്പറിൻ്റെ സമ്മാനഘടന.
BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ് പരമ്പരകളിലാണ് പുറത്തിറക്കിയത്. 300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു എന്ന സവിശേഷതയോടെയായിരുന്നു ഇത്തവണ ബമ്പർ നറുക്കെടുപ്പ് നടന്നത്.
.jpg)

