‘സൈലം നെസ്റ്റ്-2026’ സ്കോളർഷിപ്പോടുകൂടി സൈലം സ്‌കൂളിൽ പഠിക്കാനുള്ള പ്രവേശന പരീക്ഷ സെപ്തംബർ 13 -ന്

Entrance exam to study at Xylem School with ‘Xylem Nest-2026’ scholarship on September 13
Entrance exam to study at Xylem School with ‘Xylem Nest-2026’ scholarship on September 13

കോഴിക്കോട് : കേരളത്തിലൂടനീളമുള്ള 40ഓളം സൈലം സ്‌കൂളുകളിൽ സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള പ്രവേശന പരീക്ഷ, സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ് (നെസ്റ്റ്) സെപ്തംബർ 13 -ന് നടക്കും.  പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്ന സൈലത്തിൻ്റെ പരിശീലന പ്രോഗ്രാമാണ്  സൈലം സ്‌കൂൾ.

tRootC1469263">

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്‌സി സിലബസ് പഠിക്കുന്ന പത്താം ക്ലാസ്സിലെ വിദ്യാർഥികൾക്ക്  അപേക്ഷിക്കാം. നീറ്റ്, ജെഇഇ അഭിരുചി ഉള്ളവർക്കായി പ്രത്യേകം പരീക്ഷകൾ ആയിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫ് രാജ്യങ്ങളിലെ വിവിധ സെൻ്ററുകളിലും ഓഫ്‌ലൈൻ ആയാണ് പരീക്ഷ നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 3:30 വരെയാണ് പരീക്ഷാസമയം. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്ക് 100% വരെ സ്കോളർഷിപ്പും 6 കോടിയോളം വരുന്ന ഫീ സ്കോളർഷിപ്പുകളും  ലഭിക്കും.  

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി  6009100300 എന്ന നമ്പറിലോ https://xlm.bz/nest  സൈറ്റിലോ ബന്ധപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.

Tags