കണ്ണൂര്‍, ECOUPE സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോറൂം ഉദ്ഘാടനം, ഓണത്തിന് തകര്‍പ്പന്‍ ഓഫറുകളും വിലപിടിപ്പുള്ള സമ്മാനങ്ങളും

ECOUPE Super Market
ECOUPE Super Market

കണ്ണൂര്‍: ECOUPE സൂപ്പര്‍ മാര്‍ക്കറ്റിന്റെ മൂന്നാമത്തെ ഷോറൂം കൊളച്ചേരി മുക്കില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. എല്‍ഐസി ഓഫീനടുത്തുള്ള ഷോറൂം സപ്തംബര്‍ 12 വ്യാഴാഴ്ച രാവിലെ 9.30ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി. അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്യും.

tRootC1469263">

വിശാലമായ സൗകര്യങ്ങളോടുകൂടിയ പുതിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ സ്‌റ്റേഷനറി, പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം  ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളും പ്രഖ്യാപിച്ചു. ആദ്യ മൂന്നുദിവങ്ങളില്‍ നറുക്കെടുപ്പിലൂടെ ലാപ്‌ടോപ് ഉള്‍പ്പെടെ ഒട്ടേറെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം കുറഞ്ഞ വിലയില്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ ഇവിടെനിന്നും തെരഞ്ഞെടുക്കാം. കണ്ണപ്പിലാവിലും ബക്കളത്തും പ്രവര്‍ത്തിക്കുന്ന ECOUPE സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖയാണ് കൊളച്ചേരി മുക്കില്‍ ആരംഭിക്കുക.

 Ecoupe

Tags