കണ്ണൂരിൽ ഡയമണ്ട് പെയിന്റ്സ് ഡീലേഴ്സ് മീറ്റ് സംഘടിപ്പിച്ചു ; പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു

Diamond Paints dealers' meet organized in Kannur; new products launched in the market.

ചടങ്ങിൽ ഡയമണ്ട് പെയിന്റ്സിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് മേയർ നിർവഹിച്ചു. ബിറ്റു കോട്ട്,സ്റ്റോൺ കോട്ട്, ലക്സ് ഗാർഡ്, ഓറ ഗ്ലോസ്, റൂഫ് ചിൽ, എന്നീ അഞ്ച് പ്രൊഡക്റ്റ്സാണ് വിപണിയിൽ അവതരിപ്പിച്ചത്.

കണ്ണൂർ : പ്രമുഖ പെയിന്റ് നിർമാതാക്കളായ ഡയമണ്ട് പെയിന്റ്സിന്റെ ഡീലേഴ്സ് മീറ്റ് കക്കാട് ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു.

ഡയമണ്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ടി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മാനേജർ എ.സി സുജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ഡയമണ്ട് പെയിന്റ്സിന്റെ പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗ് മേയർ നിർവഹിച്ചു. ബിറ്റു കോട്ട്,സ്റ്റോൺ കോട്ട്, ലക്സ് ഗാർഡ്, ഓറ ഗ്ലോസ്, റൂഫ് ചിൽ, എന്നീ അഞ്ച് പ്രൊഡക്റ്റ്സാണ് വിപണിയിൽ അവതരിപ്പിച്ചത്.

Diamond Paints dealers' meet organized in Kannur; new products launched in the market.43

കണ്ണൂർ ജില്ലാ കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് സി അബ്ദുൾ കരീം, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി സി അനിൽകുമാർ, ഡയമണ്ട് ഗ്രൂപ്പ് എച്ച്.ആർ വിഷ്ണുപ്രിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പുതിയ ഉൽപ്പന്നങ്ങളുടെ ഡെമോൺസ്ട്രേഷൻ ഡയമണ്ട് പെയിന്റ്സ് റീജിയണൽ സെയിൽസ് മാനേജർ ബി ബിനേഷ് അവതരിപ്പിച്ചു. വിവിധ ഉൽപ്പന്നങ്ങളുടെ സവിശേഷതകളും ഉപയോഗങ്ങളും ഏരിയ സെയിൽസ് മാനേജർ പ്രബീഷ് വിശദീകരിച്ചു.
 

Tags