സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകൾ പുറത്തിറക്കി ക്രോംപ്ടൺ


കൊച്ചി: ക്രോംപ്ടൺ ഗ്രീവ്സ് പുതിയ സൈലന്റ്പ്രോ ഫ്ളൂയിഡോ വേവ് സീലിംഗ് ഫാനുകൾ പുറത്തിറക്കി. സിനമൺ ബ്ലഷ്, കോഞ്ച് ക്രീം, ഫോഗ് ഗ്രേ, മാറ്റ് ബ്ലാക്ക്, ഷീഷാം വുഡ, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് പുതിയ മോഡലുകളാണീ ശ്രേണിയിലുള്ളത്. രണ്ട് മടങ്ങ് കൂടുതൽ നിശബ്ദ പ്രകടനം, എയറോഡൈനാമിക് ഡിസൈൻ, ശക്തമായ വായുപ്രവാഹം, ദൈർഘ്യമേറിയതും ശക്തമായതുമായ മോട്ടോർ ആയുസ്സ്, പ്രീമിയം എബിഎസ് ബോഡി എന്നിവയാണ് പുതിയ സീലിംഗ് ഫാനുകളുടെ പ്രത്യേകതകൾ. 9,799 രൂപ മുതൽ 16,249 രൂപവരെയാണ് വില. ആധുനിക ഇന്റീരിയറുകൾക്ക് അനുയോജ്യമായ രീതിയിലാണ് സൈലന്റ്പ്രോ ഫ്ലൂയിഡോ വേവ് സീലിംഗ് ഫാനുകൾ നിർമിച്ചിരിക്കുന്നത്.
tRootC1469263">ഫാനുകൾ വ്യക്തിഗത ശൈലിയുടെ ഭാഗമാണെന്നും പുതിയ ഡിസൈൻ പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതുമാണെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ഹോം ഇലക്ട്രിക്കൽസ് ആൻഡ് പമ്പ്സ് ബിസിനസ് മേധാവി രജത് ചോപ്ര പറഞ്ഞു.