ക്രിസ്മസ് സമ്മാനം ; സപ്ലൈകോയിൽ വെളിച്ചെണ്ണ വില 309 രൂപയാക്കി കുറച്ചു, പ്രത്യേക കിറ്റുകളും

coconut oil
coconut oil

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ വിപണന മേളകൾ ആരംഭിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ആണ് ഫെയറുകളുടെ പ്രഖ്യാപനം നടത്തിയത്. ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനും അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറച്ചു. ഒരാൾക്ക് രണ്ട് ലിറ്റർ വരെ വെളിച്ചെണ്ണ ഈ നിരക്കിൽ ലഭിക്കും. പ്രത്യേക ക്രിസ്മസ് കിറ്റുകളും മേളയുടെ ആകർഷണമാണ്.

tRootC1469263">

സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രധാന മൈതാനങ്ങളിലാണ് ജില്ലാതല ഫെയറുകൾ നടക്കുന്നത്. ഇതിനുപുറമെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഓരോ ഔട്ട്‌ലെറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക വിപണന മേളകളും സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ഈ മേളകളിലൂടെ സാധാരണക്കാർക്ക് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വാങ്ങാം.

Tags