കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

hen

പുതുവർഷത്തെ വരവേറ്റ് കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു.ഒരു വെള്ള കോഴി മുട്ടയുടെ വില നിലവിൽ 7.50 രൂപയാണ്.ഒരു മാസം മുൻപ് 5 രൂപയായിരുന്ന കോഴിമുട്ടയ്ക്കാണീ വില വർദ്ധന.170 രൂപയുടെ കോഴിയിറച്ചി 265 ലെത്തി.തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെയും,മുട്ടയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.സാധാരണ മണ്ഡലകാലത്ത് കോഴിക്കും കോഴി മുട്ടയ്ക്കും വില കുറയുകയാണ് പതിവ്.

tRootC1469263">

എന്നാൽ ആലപ്പുഴ മേഖലയിൽ പക്ഷിപ്പനി രൂക്ഷമാവുകയും,താറാവിനെയും കോഴികളെയും കൊന്നൊടുക്കുകയും ചെയ്തതോടെ തമിഴ്നാട്ടിൽ നിന്നുള്ള കോഴിയും മുട്ടയും വില കയറിക്കൊണ്ടിരിക്കുകയാണ്.ഇനിയും വില കൂടുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.

Tags