കോഴിയിറച്ചിക്കും മുട്ടയ്ക്കും വില കുതിക്കുന്നു; കോഴിവില 165, മുട്ടയ്ക്ക് എട്ട് രൂപ

chicken1

കോട്ടയം: കോഴിയിറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിക്കുന്നു. ഒരുമാസത്തിനിടയിൽ കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയോളം കൂടി 165-ലെത്തി. മുട്ടയ്ക്ക് എട്ടു രൂപയാണ് വില. നവംബറിൽ ആറുമുതൽ 6.50 രൂപയായിരുന്നു മുട്ടവില.

നോമ്പുകാലമായതിനാൽ ക്രിസ്മസ്, മണ്ഡലകാല സമയങ്ങളിൽ പൊതുവെ വില കുറയുന്ന വസ്തുക്കളാണ് കോഴിയിറച്ചിയും മുട്ടയും. എന്നാൽ പതിവിന് വിപരീതമായി വില ഓരോ ദിവസവും കൂടുകയാണെന്ന് കച്ചവടക്കാർ പറയുന്നു. വില വർധനവ് ഹോട്ടൽ-ഭക്ഷ്യ മേഖലയെയും ബാധിച്ചിട്ടുണ്ട്. ഡിസംബർ തുടക്കത്തിൽ 118-120 രൂപയായിരുന്നു കോഴിവില. ക്രിസ്മസിന് വില 145 കടന്നു.

tRootC1469263">

കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും പ്രാദേശിക ഉത്പാദനം ഇടിഞ്ഞതുമാണ് കോഴി വില വർധിക്കാൻ കാരണമെന്ന് മൊത്തകച്ചവടക്കാർ പറയുന്നു. 35-40 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 50 രൂപയാണ് ഇപ്പോൾ വില. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്നതും വില വർധിക്കാൻ കാരണമായി. കെയ്ക്കിന്റെ ഉത്പാദനം വർധിച്ചതോടെ മുട്ടയ്ക്ക് ആവശ്യകത കൂടിയിരുന്നു. എന്നാൽ സീസൺ കുറഞ്ഞിട്ടും വില കുറയുന്നില്ല.

വില വിവരം

നവംബർ 30-ന് 118

ഡിസംബർ 1-ന് 123

ഡിസംബർ 15-ന് 132

ഡിസംബർ 25-ന് 145

ഡിസംബർ 30-ന് 155- 159

ജനുവരി 2-ന് 165

Tags