ചില ശീലങ്ങൾ മാറ്റൂ, വൈദ്യുതി ബിൽ കുറയ്ക്കൂ

Change some habits and reduce your electricity bill.

നമ്മുടെ ചില ശീലങ്ങളും വൈദ്യുത ഉപകരണങ്ങളുടെ കാര്യക്ഷമത ഇല്ലായ്മയുമാണ് പലപ്പോഴും വലിയ വൈദ്യുതി ബില്ലിന് കാരണമാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം.


ഊർജക്ഷമതയുള്ള ബൾബുകൾ ഉപയോഗിക്കുക

വീട്ടിൽ ഉപയോഗിക്കുന്ന എല്ലാത്തരം ഇന്‍കാൻഡസെന്റ് ബൾബുകളും മാറ്റി എൽഇഡി ബൾബുകളോ സിഎഫ്‌എല്ലുകളോ ഉപയോഗിക്കുക. ഇന്‍കാൻഡസെന്റ് ബൾബുകൾ ധാരാളം ഊർജം ഉപയോഗിക്കുന്നു. എന്നാൽ എൽഇഡി, സിഎഫ്‌എൽ ബൾബുകൾ ഉയർന്ന ഊർജക്ഷമതയുള്ളതാണ്. കാലക്രമേണ ധാരാളം പണവും വൈദ്യുതിയും ലാഭിക്കാൻ അവ സഹായിക്കുന്നു. ഇൻകാൻഡസെന്റ് ബൾബുകൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ നാലിലൊന്ന് മാത്രമേ ഇവ ബൾബുകൾ ഉപയോഗിക്കുന്നുള്ളൂ.

ഉപയോഗം കഴിഞ്ഞ ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുക

പലപ്പോഴും ഉപകരണങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കിലും അവ പ്ലഗ് ഇൻ ചെയ്ത് ഇടാറുണ്ട്. പല ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവര്‍ത്തിക്കാതിരിക്കുമ്പോഴും പ്ലഗ് ഇന്‍ ചെയ്തിട്ടിരുന്നാല്‍ വൈദ്യുതി ഉപയോഗിക്കാറുണ്ട്. ഉപയോഗ ശേഷം പ്ലഗ് ഊരിയിടുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. ടിവികള്‍, ചാര്‍ജറുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, മൈക്രോവേവ് എന്നിവയെല്ലാം ഇത്തരത്തിൽ പവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.

പഴയ ഉപകരണങ്ങൾ മാറ്റുക

പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ ഉപകരണങ്ങൾ വൈദ്യുതി ബില്ല് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പഴയ റഫ്രിഡ്ജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഡ്രയറുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ പുതിയ ഉപകരണങ്ങളേക്കാള്‍ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. കൂടുതല്‍ മെച്ചപ്പെട്ടതും കാര്യക്ഷമവുമായ ഉപകരണങ്ങള്‍ മാറ്റിവാങ്ങുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.

വയറിങിലെ തകരാറുകള്‍

കാലഹരണപ്പെട്ട വയറിങ്, തകരാറുള്ള ഉപകരണങ്ങള്‍, ഓവര്‍ലോഡ് സര്‍ക്യൂട്ടുകള്‍, തകരാറുളള മീറ്ററുകള്‍ എന്നിവ അനാവശ്യമായ വൈദ്യുതി ഉപയോഗത്തിന് കാരണമാകും. ഇവ ഊര്‍ജം പാഴാക്കുകയും അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ഉപകരണങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് വൈദ്യുത ബില്ല് കുറയാന്‍ സഹായിക്കുകയും ചെയ്യും.

ഉപയോഗം കഴിഞ്ഞാൽ ഓഫ് ചെയ്യുക

ഉപയോഗം കഴിഞ്ഞാലും ലൈറ്റും ഫാനും ഓണ്‍ ചെയ്തിടുന്ന ശീലമുള്ളവരുണ്ട്. ഇത് വൈദ്യുതി നിരക്ക് വര്‍ധിക്കാനിടയാക്കും. ഉപയോഗം കഴിഞ്ഞാൽ വൈദ്യുതി ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

മോശം ഇന്‍സുലേഷന്‍

ഇന്‍സുലേഷന്‍ കുറവുള്ള വീടുകളിൽ ചൂട് അല്ലെങ്കില്‍ തണുത്ത വായൂ എളുപ്പത്തില്‍ നഷ്ടപ്പെടും. ഇത് തണുപ്പിക്കുന്ന സംവിധാനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയും വൈദ്യുത ബില്ല് വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തിയാൽ ഇത്തരത്തിൽ വരുന്ന അനാവശ്യ വർധനവ് ഒഴിവാക്കാം. 

Tags