എച്ച്ഡിഎഫ്‌സി ചെയർമാൻ രാജിവച്ചു; വിപണിയെ ഞെട്ടിച്ച് ഓഹരികൾക്ക് കനത്ത ഇടിവ്

hdfc

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പാർട്ട് ടൈം ചെയർമാൻ അതാനു ചക്രവർത്തി അപ്രതീക്ഷിതമായി രാജിവച്ചതിനു പിന്നാലെ ഓഹരികൾക്ക് കനത്ത തിരിച്ചടി. വിപണി മൂല്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. മാർച്ച് 19ന് വ്യാഴാഴ്ച വ്യാപാരത്തിനിടെ ഇതുവരെ ഓഹരി വില 9 ശതമാനം താഴ്ന്നു.

tRootC1469263">

വിപണി തുറന്ന് മിനിറ്റുകൾക്കുള്ളിൽ ബാങ്കിന്റെ മൊത്തം വിപണി മൂല്യത്തിൽ നിന്ന് ഒരു ലക്ഷം കോടി രൂപ നഷ്ടമായി. കൊവിഡിന് ശേഷം ബാങ്കിന്റെ ഓഹരി ഒറ്റ ദിവസത്തിൽ ഏറ്റവും മോശം പ്രകടനത്തിലെത്തുന്നത് ആദ്യമായാണ്. അന്ന് 13 ശതമാനം വരെ താഴ്ന്നിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ ഓഹരി വില ഇന്ന് നിഫ്റ്റി50യിൽ 9 ശതമാനത്തോളം ഇടിഞ്ഞ് 770 രൂപ വരെയെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ തകർച്ച സെൻസെക്സിനേയും നിഫ്റ്റിയേയും ബാധിച്ചു. നിഫ്റ്റി ബാങ്ക് സൂചിക 2.67 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Tags